04:15pm 09 November 2026
NEWS
താൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയെന്ന് എ കെ ബാലൻ
18/04/2025  05:23 PM IST
nila
 താൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയെന്ന് എ കെ ബാലൻ

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ വിമർശനത്തിന് മറുപടിയുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ബാലൻ. താൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയാണെന്ന് എ.കെ.ബാലൻ പറഞ്ഞു. സുധാകരനെ ബ്രണ്ണൻ കോളജിൽ പാന്റ് ഊരി നടത്തിച്ചു എന്ന എ.കെ. ബാലന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് കെ സുധാകരൻ ഉയർത്തിയത്. ഇതിന് പിന്നാലെയാണ് എ കെ ബാലൻ സുധാകരന് മറുപടിയുമായി എത്തിയത്. 

ഈ പ്രയോഗം ഒരിക്കൽ സ്റ്റീഫൻ ജ്യോതിർമയി ബസുവിനെതിരെ പറഞ്ഞതാണെന്നും എ കെ ബാലൻ ഓർമ്മിപ്പിച്ചു. അപ്പോൾ താൻ കുരയ്ക്കുന്ന പട്ടിയാണെന്നും എന്നാൽ തന്നെപ്പോലെ വാലാട്ടുന്ന പട്ടി അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അക്കാര്യം താൻ ഓർമിപ്പിക്കുകയാണെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. 

‘‘കെപിസിസി അധ്യക്ഷന്റെ തല പൊട്ടാൻ വേണ്ടി കൂടോത്രം നടത്തിയ കോൺഗ്രസുകാർ ഇപ്പോഴും ജീവിച്ചിരിപ്പില്ലേ. അതിന് ഇത്ര ശക്തിയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. അന്നത്തെ രംഗം കണ്ട ആൾക്കാർ ജീവിച്ചിരിപ്പുണ്ട്. അത് വിവാദമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സുധാകരൻ സ്വകാര്യമായി ചോദിച്ചാൽ പറഞ്ഞു തരാം.’’ – എ കെ ബാലൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img